ഭുവനേശ്വർ: പുലിയെ കെണി വച്ച് പിടികൂടി കൊന്നു തിന്ന രണ്ടു പേർ പിടിയിൽ. ദിയോഭാരപ്രദേശത്തെ രാജേഷ് കുമാർ, മനോജ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ നിന്ന് കെണിയും പുലിയുടെ തലയും തൊലിയും മാംസവും പിടികൂടി.
ഈ രണ്ടു പേരും കുട്ടാളികളും ചേർന്ന് പുലിയെ കെണിവച്ചു പിടിക്കുകയായിരുന്നുവെന്ന് റെയിഞ്ച് ഓഫീസർ സുശാന്ത നന്ദ പറഞ്ഞു. കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു എന്നാണ് അനുമാനം.
ദീർഘകാലത്തെ സർവീസിൽ ആദ്യമായാണ് പുലിയേയോ കടുവയേയോ തിന്നുന്ന സംഭവം കണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു.