മലപ്പുറം: കുറ്റിപ്പുറത്ത് 21 കിലോയോളം കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. ഗൂഢല്ലൂര്‍ സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവരാണ് കുറ്റിപ്പുറം എംഇഎസ് കോളജിന് സമീപത്തുനിന്നും പോലിസ് പിടികൂടിയത്. 21.5 കിലോഗ്രാം കഞ്ചാവുമായാണ് ഗൂഢല്ലൂര്‍ സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവര്‍ കുറ്റിപ്പുറം പോലിസിന്റെ പിടിയിലായത്. കുറ്റിപ്പുറം എംഇഎസ് കോളജിന് സമീപത്തുനിന്നും പോലിസ് പിടികൂടിയത്.
മലപ്പുറം എസ്പി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നിദേശപ്രകാരമായിരുന്നു കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിങ് കോളജിന് സമീപത്തായി വാഹനപരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള റിറ്റ്‌സ് കാറിന്റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച 11 പായ്ക്കറ്റുകള്‍ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തുസംഘം പട്ടാമ്പി ഭാഗത്തു നിന്ന് വരുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലിസ് സംഘം നാല് ഗ്രൂപ്പായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
റിറ്റ്‌സ് കാറിലെത്തിയ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍ നിര്‍മിച്ച പ്രത്യേക അറയില്‍ നിന്ന് ആറ് പായ്ക്കറ്റുകളും പിന്നീട് ബാക്ക് ബംപര്‍ ഊരിനോക്കിയതില്‍ അഞ്ച് പാക്കറ്റുകളും കണ്ടെത്തി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിതരണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.