ശ്രീനഗര്‍: വെടിനിർത്തൽ കരാർ ലംഘിച്ച് അതിര്‍ത്തിയില്‍ പാകിസ്താന് നടത്തിയ ആക്രമണത്തിൽ മൂന്ന് പേര് കൊല്ലപ്പെട്ടു. രണ്ട് സൈനികരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. കുപ്വാര ജില്ലയിലെ താങ്കർ മേഖലയിലാണ് പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. മൂന്ന് സിവിലയന്മാര്ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ രണ്ട് വീടുകളും ഭാഗികമായി തകർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും ബാരമുല്ല, രജൗരി സെക്ടറുകളിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. രണ്ട് സൈനികർ കൊല്ലപ്പെടുകയും ചെയ്തു.