വാഹന പരിശോധക്കിടെ 4 കി.ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍

പാലക്കാട് വാണിയംകുളം സ്വദേശികളായ കല്ലിങ്ങല്‍ ഉമര്‍ (28), ഗില്‍ഗാര്‍ വീട്ടില്‍ ബ്ലസ്സന്‍ (21) എന്നിവരെയാണ് ചോക്കാട് കോട്ടപ്പുഴക്കടുത്ത് വെച്ച് പിടികൂടിയത്.

Update: 2020-05-18 16:43 GMT

കാളികാവ്: വാഹന പരിശോധന നടത്തുന്നതിനിടെ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായി. പാലക്കാട് വാണിയംകുളം സ്വദേശികളായ കല്ലിങ്ങല്‍ ഉമര്‍ (28), ഗില്‍ഗാര്‍ വീട്ടില്‍ ബ്ലസ്സന്‍ (21) എന്നിവരെയാണ് ചോക്കാട് കോട്ടപ്പുഴക്കടുത്ത് വെച്ച് പിടികൂടിയത്. 4.2 കിലോഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് ഇവര്‍ പിടിയിലായത്. നിലമ്പൂര്‍ ഭാഗത്ത് നിന്നും കഞ്ചാവ് പൊതിയുള്ള ബാഗുമായി പള്‍സര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിടിയിലായത്.

രണ്ടു ലക്ഷം രൂപക്ക് വാങ്ങി പാലക്കാട് 2.75 ലക്ഷം രൂപക്ക് വില്‍ക്കാന്‍ കൊണ്ടു പോവുകയായിരുന്നു. കഴിഞ്ഞ അഴ്ച ചോക്കാട് നിന്നും ഒരു കഞ്ചാവ് ബീഡിയുമായി ഒരാളെ പിടി കുടുകയും അതിനെ തുടര്‍ന്നുള്ള അന്വേഷണത്തിനിടെ 50 ഗ്രാമുമായി മറ്റൊരാളെയും പിടികൂടി. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ച പോലിസ് ഇപ്പോള്‍ പിടികൂടിയ പ്രതികളെ കാത്തിരുന്നു പിടികൂടുകയായിരുന്നു.

ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറി വണ്ടികളിലാണ് കേരളത്തില്‍ കഞ്ചാവ് എത്തുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കാളികാവ് പോലിസ് പത്തോളം ലഹരി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്‍സ്‌പെക്ടര്‍ ജോതീന്ദ്രകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ സിപിഒമാരായ ആശി ഫലി, കൃഷ്ണകുമാര്‍, രാരിഷ്, പ്രതീപ്, അജിത്, ശ്രീജ സുബ്രമണ്യന്‍ എന്നിവരുടെ സംഘമാണ് പ്രതികള വലയിലാക്കിയത് 

Tags:    

Similar News