ദുബയ്: യുഎഇയിലെ മലയാളി പണ്ഡിതനായ ആര്‍ വി അലി മുസ്‌ല്യാര്‍ അന്തരിച്ചു. 78 വയസായിരുന്നു. ശനിയാഴ്ച നോമ്പ് തുറന്ന് പള്ളിയില്‍ പോയി നമസ്‌കരിച്ച് വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 45 വര്‍ഷം അജ്മാനിലെ മതകാര്യ വകുപ്പില്‍ ജോലിചെയ്ത് അടുത്തിടെയാണ് വിരമിച്ചത്. തൃശൂര്‍ കേച്ചേരി സ്വദേശിയാണ്.
1977ല്‍ കപ്പല്‍ മാര്‍ഗമാണ് അലി മുസ്‌ല്യാര്‍ യുഎഇയിലെത്തുന്നത്. അജ്മാനിലെ നാസര്‍ സുവൈദി മദ്‌റസയുടെയും ഇമാം നവവി മദ്‌റസയുടെയും രക്ഷാധികാരിയാണ്. തൃശൂര്‍ ജില്ലാ അജ്മാന്‍ കെഎംസിസി പ്രസിഡന്റായും അജ്മാന്‍ സ്‌റ്റേറ്റ് കെഎംസിസി വൈസ് പ്രസിഡന്റായും മതകാര്യങ്ങളില്‍ ഉപദേശകനായും പ്രവര്‍ത്തിച്ചിരുന്നു. സമസ്തയുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നിലുണ്ടായിരുന്ന വ്യക്തിത്വമാണ് അലി മുസ്‌ല്യാര്‍.
ഇമാറാത്തിലെ പ്രവാസികളുടെ ആത്മീയ ഉപദേഷ്ടാവും ദുആ മജ്‌ലിസുകളിലെ മുഖ്യസാന്നിധ്യവുമായിരുന്നു. മതസാംസ്‌കാരികസംഘടനാ രംഗങ്ങളില്‍ നിരവധി പദവികള്‍ വഹിച്ചിരുന്നു. യുഎഇ വാഫി അലുംനി വര്‍ക്കിങ് സെക്രട്ടറി ഫുളൈല്‍ വാഫി അബൂദബി, ഉനൈസ് (എമിറേറ്റ്‌സ് എയര്‍ലൈന്‍), നിയാസ് (അബൂദബി ഹെല്‍ത്ത് ടിപ്പാര്‍ട്ടമെന്റ്), റഫീദ, റഹീല എന്നിവര്‍ മക്കളാണ്. ഭാര്യ: മറിയം. മയ്യത്ത് അജ്മാന്‍ ജര്‍ഫ് ഖബര്‍ സ്ഥാനില്‍ മാറാവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.