ഉദയ്പൂര്‍ കൊലപാതകം: എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി

Update: 2022-07-22 18:53 GMT
ഉദയ്പൂര്‍ കൊലപാതകം: എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം എട്ടായി

ജയ്പൂര്‍: ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം 8 ആയി. 19 വയസ്സുള്ള മുഹമ്മദ് ജാവേദിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ഏഴാമത്തെ പ്രതിയെ ജൂലൈ 9ന് അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി നേതാവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദയെ ഫേസ്ബുക്കിലൂടെ ന്യായീകരിച്ചുവെന്ന് ആരോപിച്ച് ഉദയ്പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യലാലിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനുശേഷം അതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 

റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവരാണ് മുഖ്യപ്രതികള്‍.

Tags:    

Similar News