ചെറുവണ്ണൂരില്‍ എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ യുഡിഎഫ് ആക്രമണം
വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു.
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് ആക്രമണം. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പന്നിമുക്കില്‍ നിന്ന് സ്ഥാനാര്‍ഥികളെയും ആനയിച്ചു വന്ന പ്രകടനത്തിന് നേരെ ആവള പേരിഞ്ചേരികടവില്‍ വെച്ചു 50തോളം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തട്ടകണ്ടി രാഘവന്‍, കെ സി ചന്ദ്രന്‍ ,ശ്രീരാജ് ആശാരികണ്ടി എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സിപിഎം കക്കറമുക്ക് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി എം കെ രജീഷ്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി രാജീവന്‍, സി എം സുരേഷ് , അഭിനന്ദ്, രനിലാല്‍ അശ്വിന്‍ ,ആലക്കാട്ട് വിജയന്‍ ,മനോജന്‍ തട്ടാന്‍കണ്ടി, വിനോദന്‍ തുടങ്ങിയവരെ പരിക്കുളോടെ പേരാമ്പ്ര കല്ലോട് താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.