നറുക്കെടുപ്പിലൂടെ ഏലംകുളം ഗ്രാമപഞ്ചായത്തില്‍ ഭരണം യുഡിഎഫിന്

Update: 2020-12-30 06:32 GMT

പെരിന്തല്‍മണ്ണ: ഏലംകുളം ഗ്രാമപഞ്ചായത്തിനെ ഇത്തവണ യുഡിഎഫ് നയിക്കും. പഞ്ചായത്ത് പ്രസിഡന്റായി ഡിസിസി സെക്രട്ടറി സി. സുകുമാരനെ തിരഞ്ഞെടുത്തു. യുഡിഎഫിനും എല്‍ഡിഎഫിനും ലഭിച്ച വാര്‍ഡുകളുടെ എണ്ണം തുല്യമായതോടെയാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടിവന്നത്.

പഞ്ചായത്തിലെ എട്ട് വാര്‍ഡുകള്‍ യുഡിഎഫിനും അത്ര തന്നെ വാര്‍ഡുകള്‍ എല്‍ഡിഎഫിനും ലഭിച്ചു.

40 വര്‍ഷത്തിനു ശേഷമാണ് യുഡിഎഫിന് ഏലംകുളം പഞ്ചായത്തില്‍ ഭരണം ലഭിക്കുന്നത്.

Tags:    

Similar News