വൈഗൂര്‍; ജനസംഖ്യ മൂന്നിലൊന്നായി കുറക്കാനുള്ള നീക്കവുമായി ചൈന

പ്രസവിക്കാന്‍ കഴിവുള്ള 80 ശതമാനം സ്ത്രീകളെയും ഇതിനകം ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി വന്ധ്യംകരിച്ചിട്ടുണ്ട്.

Update: 2021-06-23 09:48 GMT

മ്യൂണിച്ച്: വൈഗൂര്‍ മുസ്‌ലിംകളുടെ ജനസംഖ്യ അടുത്ത 20 വര്‍ഷത്തിനകം മൂന്നിലൊന്നായി കുറക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നതെന്ന് പഠന റിപോര്‍ട്ട്. ജര്‍മന്‍ ഗവേഷകന്‍ അഡ്രിയാന്‍ സെന്‍സ് ആണ്് തെളിവു സഹിതം ഇത് വ്യക്തമാക്കിയത്.

വിശകലനം അനുസരിച്ച്, ചൈനീസ് സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തിനായി സ്വീകരിച്ച പ്രാദേശിക നയം സിന്‍ജിയാങ്ങിന്റെ തെക്ക് ഭാഗത്ത് താമസിക്കുന്ന വൈഗൂര്‍ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 2.7 ദശലക്ഷം വരെയായി കുറയുന്നതിന് കാരണമാകും. സിന്‍ജിയാങ് പ്രവിശ്യയില്‍ നിര്‍ബന്ധിതവും ബലംപ്രയോഗിച്ചുമുള്ള ജനന നിയന്ത്രണ പിരപാടികള്‍ ചൈന നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി വൈഗൂറുകളുടെ ജനന നിരക്ക് കുറഞ്ഞിട്ടുണ്ട്.

ചൈനീസ് സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സിന്‍ജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ ജനനനിരക്ക് 2016 നും 2019 നും ഇടയില്‍ ഏകദേശം 49 ശതമാനം കുറഞ്ഞു.

പ്രസവിക്കാന്‍ കഴിവുള്ള 80 ശതമാനം സ്ത്രീകളെയും ഇതിനകം ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി വന്ധ്യംകരിച്ചിട്ടുണ്ട്. ഇതി വ്യക്തമായ വംശഹത്യാ ലക്ഷ്യത്തോടെയാണ് എന്നാണ് ചില പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നത്. അതേസമയം ചൈനയിലെ മറ്റിടങ്ങളില്‍ ദമ്പതികള്‍ക്ക് മൂന്നു കൂട്ടികള്‍ വരെയാകാം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വൈഗൂര്‍ മേഖലയില്‍ മാത്രമാണ് നിര്‍ബന്ധിത വന്ധ്യംകരണം നടപ്പിലാക്കുന്നത്.

സിന്‍ജിയാങില്‍ ചൈനീസ് അധികൃതര്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിലൂടെ വംശഹത്യാ നടപടികള്‍ തുടങ്ങിയിട്ടില്ലായിരുന്നെങ്കില്‍ 2040 ആകുമ്പോഴേക്കും ജനസംഖ്യ 13 ദശലക്ഷം ആകുമായിരുന്നു. വംശഹത്യാ നടപടികളുടെ ഭാഗമായി അത് 2.7 ദശലക്ഷം വരെയായി കുറയാനാണ് സാധ്യത എന്നും പഠനത്തില്‍ പറയുന്നു.

Tags:    

Similar News