ലണ്ടന്‍: ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ ജൂലൈ 17 വരെ നീട്ടി. രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പബ്ബുകള്‍, റസ്റ്ററന്റുകള്‍, ഷോപ്പുകള്‍, പൊതു ഇടങ്ങള്‍ എന്നിവ അടയ്ക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം നല്‍കുന്നതിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതായും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധ കൂടുതലുള്ള രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ കുറഞ്ഞത് പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവിട്ടതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഉദ്ധരിച്ച് ഡെയ്ലി മെയിലും റിപോര്‍ട്ട് ചെയ്തു.