റോഡില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിക്കാനായില്ല: ഉത്തര്‍ഖണ്ഡില്‍ ചികില്‍സ കിട്ടാതെ മരണം

തലേന്ന് രാത്രില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വാഹനമെത്താന്‍ റോഡില്ലാത്തു കാരണം സാധിച്ചില്ല.

Update: 2020-09-09 09:50 GMT

ഡെറാഡൂണ്‍: ആംബുലന്‍സിന് എത്താന്‍ റോഡില്ലാത്തു കാരണം നവജാത ശിശു ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാതെ മരിച്ചു. സംസ്ഥാനത്തെ ഉത്തരകാഷി ജില്ലയിലെ ജിനെത്ത് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ച ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇവരുടെ വീട്ടിലേക്ക് ആംബുലന്‍സ് പുറപ്പെട്ടുവെങ്കിലും 2.5 കിലോമീറ്റര്‍ അകലയാണ് ആംബുസന്‍സ് എത്തിയത്. വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അവിടെ നിര്‍ത്തിയിടുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും എടുത്ത് ആംബുലന്‍സിലേക്ക് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

തലേന്ന് രാത്രില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വാഹനമെത്താന്‍ റോഡില്ലാത്തു കാരണം സാധിച്ചില്ല. ഇരുട്ടും കനത്ത മഴയും ഉള്ളതിനാല്‍ രോഗിയെ എടുത്തു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് യുവതിയുടെ സഹോദരന്‍ രമേശ് അവസ്തി പറഞ്ഞു. പിന്നീട് വീട്ടില്‍ പ്രസവിച്ചപ്പോഴാണ് കുഞ്ഞ് മരണപ്പെട്ടത്. 

Tags:    

Similar News