വസീം ജാഫറിന്റെ രാജി; ഉത്തരഖാണ്ഡ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2021-02-15 16:00 GMT

ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ രാജിവച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി മുഖ്യമന്ത്രി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വസീം ജാഫര്‍ രാജിവച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറി അദ്ദേഹത്തിനെതിരേ വര്‍ഗീയ ആരോപണം ഉന്നയിച്ചിരുന്നു.


ടീം സെലക്ടര്‍മാരുടേയും അസോസിയേഷന്‍ ഭാരവാഹികളുടേയും ഇടപെടലും പക്ഷപാതവും അര്‍ഹതയില്ലാത്ത താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി ഫെബ്രുവരി എട്ടിനാണ് വസീം ജാഫര്‍ പരിശീലക സ്ഥാനം രാജിവച്ചത്.


വസീം ജാഫറിന്റെ രാജിക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം വിഷയം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദ്വേഷം ഒരു സ്ഥിരം ഏര്‍പ്പാടായി മാറിയെന്നും നമ്മുടെ ക്രിക്കറ്റിനെ പോലും അത് നശിപ്പിച്ചെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഇന്ത്യ നമുക്കെല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. നമ്മുടെ ഐക്യം തകര്‍ക്കാന്‍ അവരെ അനുവദിക്കരുതെന്നും പറഞ്ഞു.


വസീം ജാഫര്‍ രാജിവച്ചത്ു സംബന്ധിച്ച് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാറിനെ വിമര്‍ശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കായിക രംഗവും വര്‍ഗീയ വത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.




Tags:    

Similar News