ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക: സോഷ്യല്‍ ഫോറം ഒമാന്‍
മസ്‌കറ്റ് :ആര് പ്രസംഗിച്ചാലും ഇന്ത്യന്‍ ഭരണഘടന മികച്ചതാണെന്ന് സമ്മതിക്കില്ലെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് സോഷ്യല്‍ ഫോറം ഒമാന്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
ഇന്ത്യയുടെ നട്ടെല്ലായ ഭരണഘടനയെ തകര്‍ക്കുന്ന യാതൊരു നീക്കങ്ങളെയും അനുവദിക്കരുത്. ഇന്ത്യന്‍ ഭരണഘടനയെ തിരുത്തി മനുവാദ രാഷ്ട്ര സങ്കല്‍പ്പവുമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന് ഇത്തരം പ്രസ്താവനകള്‍ സഹായകരമാകും. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപകരിക്കുന്ന പരാമര്‍ശങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭരണകൂടം തയ്യാറാവണം. മന്ത്രി സജി ചെറിയാന്‍ തല്‍സ്ഥാനം രാജിവെയ്ക്കണമെന്നുംസോഷ്യല്‍ ഫോറം ഒമാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.