ബിഹാറിലെ ദര്‍ഭംഗയില്‍ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
പട്‌ന: ബിഹാറിലെ ദര്‍ഭംഗയില്‍ പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാന്‍ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്‌വൈ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ എയിംസിനായി ഒരു ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. 1264 കോടിയാണ് പദ്ധതി ചെലവ്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച തീയതി മുതല്‍ 48 മാസത്തിനുള്ളില്‍ എയിംസ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സാധാരണക്കാര്‍ക്കുള്ള ഗുണങ്ങള്‍ സംബന്ധിച്ച പ്രധാന വസ്തുതകള്‍:
* പുതിയ എയിംസില്‍ 100 യൂ.ജി എം.ബി.ബി.എസ്. സീറ്റുകളും 60 ബി എസ് സി നഴ്സിങ് സീറ്റുകളും ഉണ്ടാകും.
* പുതിയ എയിംസില്‍ 15-20 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകള്‍ ഉണ്ടാകും.
* പുതിയ എയിംസില്‍ 750 പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം ഉണ്ടാകും.
* നിലവിലുള്ള എയിംസുകളിലെ കണക്ക് പരിശോധിക്കുമ്പോള്‍ പുതിയ എയിംസില്‍ പ്രതിദിനം 2000 പേരെ പരിശോധിച്ച് ചികിത്സ നിര്‍ദ്ദേശിക്കാനും പ്രതിമാസം 1000 രോഗികളെ കിടത്തി ചികില്‍സിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
*പി.ജി, ഡി.എം./എം.സി.എച്ച്. സൂപ്പര്‍-സ്‌പെഷ്യാലിറ്റി കോഴ്‌സുകളും ഭാവിയില്‍ ആരംഭിക്കും.
പുതിയ എയിംസിനോടനുബന്ധിച്ച് ആശുപത്രി, മെഡിക്കല്‍-നഴ്‌സിങ് കോഴ്‌സുകള്‍ക്കുള്ള ടീച്ചിങ് ബ്ലോക്ക്, പാര്‍പ്പിട സമുച്ചയം, മറ്റ് അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും എന്നിവ ഉള്‍പ്പെടുന്നു. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, മെഡിക്കല്‍ വിദ്യാഭ്യാസം, നഴ്‌സിങ് വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കായി മേഖലയില്‍ ഒരു ദേശിയ പ്രാധാന്യമുള്ളസ്ഥാപനം എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.
നിര്‍ദ്ദിഷ്ട എയിംസില്‍ ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, രാത്രി തങ്ങുന്നതിനുള്ള സൗകര്യം, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പിഎംഎസ്എസ്‌വൈ പദ്ധതി പ്രകാരം ഗ്രാന്റ് ആയി ലഭിക്കും. പുതിയ എയിംസിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പുതിയ എയിംസിന്റെ പ്രവര്‍ത്തന-പരിപാലന ചെലവുകളും പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ തന്നെ വഹിക്കും. വിവിധ അധ്യാപക-അനധ്യാപക തസ്തികകളില്‍ പുതിയ എയിംസ് 3000 ത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഒട്ടേറെ പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.