ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ചേരുമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിനു മുമ്പ് ജൂലൈ 8നാണ് അവസാനമായി കാബിനറ്റ് ചേര്‍ന്നത്.
പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിക്കു കീഴില്‍ അഞ്ച് മാസം കൂടെ 81 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് 203 ലക്ഷം ടണ്‍ ധാന്യം വിട്ടുനല്‍കാനുള്ള തീരുമാനം കഴിഞ്ഞ കാബിനറ്റിലാണ് എടുത്തത്.
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാടകവീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന പ്രധാന്‍മന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതി വിപുലീകരിക്കല്‍, മൂന്നു മാസത്തെ അതായത് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള ഇപിഎഫ് വിഹിതം നീട്ടി നല്‍കല്‍ എന്നിവയും കഴിഞ്ഞ കാബിനറ്റിന്റെ തീരുമാനമായിരുന്നു.