കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നേരത്തെ അദ്ദേഹത്തിന്റെ ഒഫിസ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാന്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

Update: 2020-08-04 15:03 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഒഫിസ് ജീവനക്കാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാന്‍ നിരീക്ഷണത്തില്‍ പോവുകയും ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്‍. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര പെട്രോളിയം- പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പ് മന്ത്രിയാണ് ധര്‍മേന്ദ്ര പ്രധാന്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, യുപി ബിജെപി മേധാവി തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്തും കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായിരുന്നു.


Tags:    

Similar News