ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍

Update: 2020-06-18 13:40 GMT

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ അഭ്യര്‍ഥന. ദൈനംദിന ഉപയോഗങ്ങള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും ചൈനീസ് ഉല്‍പ്പന്നങ്ങളൊന്നും വാങ്ങരുതെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രി പാസ്വാന്‍ തന്റെ മന്ത്രാലയ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. ''ചൈന പെരുമാറുന്ന രീതി എല്ലാവരോടും അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കുന്നു,'' പാസ്വാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ബിഐഎസ് ഗുണനിലവാര നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്കായി 25,000 ത്തിലധികം ഗുണനിലവാര നിയമങ്ങള്‍ ബിഐഎസ് തയ്യാറാക്കിയിട്ടുണ്ട്. 'നമ്മുടെ ചരക്കുകള്‍ വിദേശത്ത് എത്തുമ്പോള്‍ അവ പരിശോധിക്കപ്പെടുന്നു. നമ്മുടെ ബസുമതി അരി കയറ്റുമതി നിരസിക്കപ്പെടുന്നു, പക്ഷേ അവരുടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ കര്‍ശനമായ ഗുണനിലവാര നിയന്ത്രണം ഇല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Tags:    

Similar News