മോദിയെ 'പ്രതീക്ഷയുടെ പാല'മാക്കി കാര്‍ട്ടൂണ്‍ പങ്കുവച്ച് കേന്ദ്ര മന്ത്രി; സാമൂഹിക മാധ്യമങ്ങളില്‍ ട്രോള്‍ പ്രളയം

Update: 2022-03-03 14:16 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും നരേന്ദ്ര മോദിയും വഹിക്കുന്ന പങ്കിനെ പ്രകീര്‍ത്തിക്കുന്ന കാര്‍ട്ടൂണ്‍ പങ്കുവച്ച പിയൂഷ് ഗോയലിനെതിരേ ട്രോള്‍മഴ. മറ്റു രാജ്യങ്ങള്‍ അഭയാര്‍ത്ഥികളായെത്തിയ ഇന്ത്യക്കാര്‍ക്ക് വേണ്ടി ചെയ്തതിന്റെ ക്രഡിറ്റ് മോദിയും സഹപ്രവര്‍ത്തകരും തട്ടിയെടുക്കുകയാണെന്നാണ് സാമൂഹികമാധ്യങ്ങളില്‍ ഉയരുന്ന വിമര്‍ശനം. 

ഇന്ന്് ഉച്ചയോടെയാണ് ഗോയല്‍ യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപറേഷന്‍ ഗംഗയെക്കുറിച്ച് ഒരു കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തത്. മോദിയെ പ്രതീക്ഷയുടെ പാലമെന്നാണ് കാര്‍ട്ടൂണിന് ഗോയല്‍ നല്‍കിയ തലക്കെട്ട്. ഒരു വലിയ നദിക്കു കുറുകെ കൈകള്‍ നീട്ടി പാലം പോലെ നില്‍ക്കുന്ന മോദിയെ ചിത്രീകരിച്ച കാര്‍ട്ടൂണില്‍ രക്ഷതേടി അലറി വിളിക്കുന്ന വിവിധ ദേശക്കാരായ വിദ്യാര്‍ത്ഥികളെ ചിത്രീകരിച്ചിരിക്കുന്നു. പാകിസ്താന്‍ ചൈന, യുഎസ്എ, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ നിരാശരായിരിക്കുമ്പോള്‍ മോദിയുടെ തോളില്‍ ചവിട്ടി വിദ്യാര്‍ത്ഥികള്‍ കരകയറുന്നു.

ഓപറേഷന്‍ ഗംഗ പുരോഗമിക്കുന്നതിനിടയിലാണ് കാര്‍ട്ടൂണ്‍ പങ്കുവച്ചത്.

വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പുറത്തുവിട്ട കണക്കുപ്രകാരം യുക്രെയ്‌നില്‍ കുടുങ്ങിയ 17,000 ഇന്ത്യക്കാരാണ് ഇതുവരെ നാട്ടിലെത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്ന് 8 വിമാനങ്ങള്‍ പുറപ്പെടും. അതില്‍ 1,800 പേരെ കയറ്റും. 

ഇതേ കാര്‍ട്ടൂണ്‍ ബിജെപി ലോക്‌സഭ എംപി തേജസ്വി സൂര്യയും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും പങ്കുവച്ചിരുന്നു.

കാര്‍ട്ടൂണിനെതിരേ ട്വിറ്ററിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും വലിയ പ്രതിഷേധമുയരുന്നുണ്ട്. 

ഇന്ത്യ വിദേശത്തേക്ക് ഒഴിപ്പിക്കല്‍ ദൗത്യം ആരംഭിക്കുന്നത് ഇതാദ്യമല്ലെന്ന് ചിലര്‍ പറഞ്ഞപ്പോള്‍, മറ്റുള്ളവര്‍ പ്രചാരണത്തില്‍ മുഴുകുന്നതിന് ഗോയലിനെ 'ഒപ്പം' കുറ്റപ്പെടുത്തുകയും ചെയ്തു. കാര്‍ട്ടൂണ്‍ സാമൂഹിമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 

യുദ്ധം രൂക്ഷമായ യുക്രയ്‌നില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ തുടരുകയാണ്. ചില രാജ്യങ്ങള്‍ നേരത്തെത്തന്നെ തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. 

പാക്കിസ്ഥാന്റെ കൂടേ നേപ്പാളോ ബംഗ്ലാദേശോ ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇതിപ്പൊ ചൈനക്കാരും അമേരിക്കക്കാരും മല്‍സരിച്ച് ട്രോളും. പ്രധാനമന്ത്രിക്കും അനുയായികള്‍ക്കും മാത്രമാണ് നാണമില്ലാത്തത് എന്ന് അവന്മാര്‍ക്കറിയില്ലല്ലോ, മൊത്തം ഇന്ത്യക്കാരെ എടുത്തിട്ട് അലക്കും- ആബിദ് അടിവാരം ഫേസ് ബുക്കില്‍ കുറിച്ചു. 

Full View

സിവില്‍ ഏവിയേഷന്‍ മിനിസ്റ്ററായ ജ്യോതിരാദിത്യ സിന്ധ്യ യുക്രെയ്‌നില്‍ നിന്ന് രക്ഷപെട്ട് എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനായി റൊമാനിയയില്‍ എത്തിയെന്നും അതിനെതിരേ റൊമാനിയന്‍ തലസ്ഥാനത്തെ മേയര്‍ ഇടപെട്ടുവെന്നും അക്‌സര്‍ ലെസിറെ പരിഹസിച്ചു.

''സിവില്‍ ഏവിയേഷന്‍ മിനിസ്റ്ററായ ജ്യോതിരാദിത്യ സിന്ധ്യ യുക്രെയ്‌നില്‍ നിന്ന് രക്ഷപെട്ട് എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനായി റൊമാനിയയില്‍ എത്തി. അങ്ങനെ കത്തിക്കേറവേ റൊമാനിയന്‍ മേയര്‍ ഇടപെട്ടു, ഇങ്ങേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സൗകര്യവും ഒരുക്കിയില്ല എന്നും, ഞങ്ങളാണ് അവര്‍ക്ക് ഭക്ഷണവും ഷെല്‍റ്ററും നല്‍കിയതെന്നും ദേഷ്യത്തോടെ വിളിച്ചുപറഞ്ഞു. എവിടെയും ചെന്ന് ഉളുപ്പില്ലാതെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന നാട്ടിലെ ശീലം അങ് റൊമാനിയയില്‍ ഇറക്കിയാല്‍ സായിപ്പ് വിടുമോ?

റൊമാനിയന്‍ മേയറുടെ വാക്കുകള്‍ക്ക് ഇന്ത്യന്‍ കുട്ടികള്‍ കയ്യടിക്കുന്നതും കാണാം!

ആഗോള തലത്തില്‍ രാജ്യത്തെ നാണം കെടുത്താന്‍ മാത്രമായി ഇങ്ങനെ ഒരു കേന്ദ്ര സര്‍ക്കാരും, മന്ത്രിമാരും!''- അസ്‌കര്‍ എഴുതി.

Full View

മന്ത്രി ഇത്ര ചീപ്പാകരുതെന്നാണ് എംവിആര്‍ ട്വീറ്റ് ചെയ്തത്.

കേന്ദ്രത്തിനെതിരേ പൊട്ടിത്തെറിക്കുന്ന കുട്ടികളുടെ വീഡിയോയും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. 

Tags:    

Similar News