കേന്ദ്ര മന്ത്രി സന്ദര്‍ശിച്ച് അശുദ്ധമാക്കി; ബാല്‍താക്കറെയുടെ പ്രതിമ പാലും ഗോമൂത്രവും ഉപയോഗിച്ച് ശിവസേന 'ശുദ്ധീകരിച്ചു'
മുംബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെ സന്ദര്‍ശിച്ചതിന്റെ പേരില്‍ ബാല്‍ താക്കറെയുടെ പ്രതിമ ശിവസേന പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചു. ബിജെപി സംഘടിപ്പിച്ച ജന്‍ ആശീര്‍വാദ് യാത്രയുടെ ഭാഗമായിട്ടാണ് നാരായണ്‍ റാണെ മുംബൈ ശിവജി പാര്‍ക്കിലെ ബാല്‍ താക്കറെയുടെ പ്രതിമ സന്ദര്‍ശിച്ചത്. മന്ത്രി സന്ദര്‍ശിച്ചതിന് പിറകെ സ്ഥലത്തെത്തിയ ശിവസേന പ്രവര്‍ത്തകര്‍ പ്രതിമയില്‍ പാലും ഗോമൂത്രവും ഉപയോഗിച്ച് ശുദ്ധികലശം നടത്തി. 2005ല്‍ ശിവസേന വിട്ടയാളാണ് നാരായണ്‍ റാണെ. 1999ല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു.
കോണ്‍ഗ്രസില്‍ ചേര്‍ന്ന റാണെ 2019ലാണ് ബിജെപിയിലെത്തിയത്. ബാല്‍ താക്കറെയുടെ സ്മാരകത്തില്‍ പ്രവേശിക്കാന്‍ റാണെക്ക് അവകാശമില്ലെന്നും ശിവസേനയെ വഞ്ചിച്ച നേതാവാണ് അയാളെന്നും ശിവസേന പ്രവര്‍ത്തകര്‍ ആരോപിച്ചു.