ഗോരഖ്പുര്‍: വീഡിയോ ദൃശ്യങ്ങള്‍ കണ്ട് പ്രസവിച്ച അവിവാഹിതയ്ക്ക് ദാരുണാന്ത്യം.യുപിയിലെ ഗോരഖ്പൂരിനടുത്തുള്ള ബഹ്റൈച്ച് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയെയും നവജാതശിശുവിനെയും വാടകമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
കഴിഞ്ഞ ഞായറാഴ്ചയാണ് യുവതി ബിലാന്ദര്‍പുരില്‍ എത്തി മുറി വാടകയ്ക്കെടുത്തത്. കഴിഞ്ഞദിവസം യുവതിയുടെ മുറിക്ക് പുറത്തേക്ക് രക്തം ഒഴുകി വരുന്നത് അടുത്ത മുറികളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലിസ് എത്തി പരിശോധിച്ചപ്പോഴാണ് യുവതിയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്.കഴിഞ്ഞ നാലുവര്‍ഷമായി ഗോരഖ്പൂരില്‍ താമസിച്ച് മല്സരപരീക്ഷകള്ക്കായി തയാറെടുക്കുകയായിരുന്നു യുവതി. മൊബൈല്‍ ഫോണില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ടാണ് യുവതി പ്രസവത്തിന് തയ്യാറെടുത്തതെന്ന് പോലിസ് അറിയിച്ചു.
അതേസമയം സംഭവത്തില്‍ പരാതിപ്പെടുകയോ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കുടുംബം തയാറാകുകയോ ചെയ്യാത്ത സാഹചര്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കാന്റ് പോലിസ് സ്റ്റേഷന് എസ്എച്ച്ഒ വ്യക്തമാക്കി.