ന്യൂഡല്‍ഹി; അടുത്ത മാസം നടക്കാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 172 പേരുടെ ആദ്യ പട്ടിക ഇന്ന് പുറത്തുവിടും. പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന യോഗത്തിനുശേഷമാണ് പട്ടിക പുറത്തുവിടുന്നത്.
2022 തിരഞ്ഞെടുപ്പില്‍ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. 72 മണിക്കൂറിനുള്ളില്‍ ബിജെപിക്ക് എട്ട് എംഎല്‍എമാരെയാണ് നഷ്ടപ്പെട്ടത്. അതില്‍ മൂന്ന് പേര്‍ മന്ത്രിമാരാണ്.
2017 തിരഞ്ഞെടുപ്പില്‍ ബിജെപി 312 സീറ്റോടെ വലിയ ഭൂരിപക്ഷമാണ് നേടിയത്. 403 സീറ്റാണ് യുപി നിയമസഭയിലുളളത്.
അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 47 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ്സിന് 7 സീറ്റേ നേടാനായുള്ളൂ.
ബിജെപിയുടെ ഡല്‍ഹി ആസ്ഥാനത്താണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള യോഗം നടക്കുന്നത്. പ്രധാനമന്ത്രി വെര്‍ച്യല്‍ മോഡിലായിരിക്കും പങ്കെടുക്കുക. യുപിയില്‍ നിന്ന് ആദിത്യനാഥും വെര്‍ച്യല്‍ മോഡില്‍ പങ്കെടുക്കും.
ഇന്നത്തെ യോഗത്തില്‍ ആദ്യ പട്ടികയില്‍ അവസാന തീരുമാനമെടുക്കും.
എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ ഹിന്ദുത്വപ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് കരുതുന്നത്.