
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 2025 ലെ ബജറ്റ് പ്രസംഗം ആരംഭിച്ചു. ബജറ്റവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു.മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷ നേതാക്കള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപോയത്.കുംഭമേളയിലെ അപകടത്തിലാണ് പ്രതിപക്ഷ പ്രതിഷേധം.
പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള സമാജ്വാദി പാര്‍ട്ടി എംപിമാരാണ് ലോക്സഭയില്‍ പ്രധാനമായും പ്രതിഷേധിച്ചത്.