നിർമല സീതാരാമനെതിരെ രൂക്ഷ വിമർശനവുമായി എംകെ സ്റ്റാലിൻ

Update: 2024-03-26 10:12 GMT

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രളയ ബാധിത കുടുംബങ്ങള്‍ക്കെതിരെ നിര്‍മല സീതാരാമന്‍ നടത്തിയ പരാമശത്തിനെതിരെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കിയപ്പോള്‍ നിര്‍മല സീതാരാന്‍ അതിനെ 'ഭിക്ഷ'യെന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് സ്റ്റാലിന്‍ ആരോപിച്ചു. തിരുനെല്‍വേലിയിലേയും കന്യാകുമാരിയിലേയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാടിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അവഗണിക്കുകയാന്നെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് മതിയായ ഫണ്ട് നല്‍കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രത്തിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരില്‍ ഒരാള്‍ തമിഴ്‌നാടിനെ യാചകരായി കാണുമ്പോള്‍ മറ്റൊരു മന്ത്രി തമിഴരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ കേന്ദ്രം ജനങ്ങളെ അപമാനിക്കുമ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 19ന് ഒറ്റഘട്ടമായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്.

Tags:    

Similar News