ലഖ്‌നൗ: പ്രശസ്ത ഉറുദു സാഹിത്യകാരന്‍ മുഷറഫ് ആലം സൗക്കി അന്തരിച്ചു.59 വയസ്സായിരുന്നു. ഉര്‍ദു രാഷ്ട്രീയ സഹാറ പ്രസിദ്ദീകരണങ്ങളുടെ മുന്‍ ഗ്രൂപ്പ് എഡിറ്ററാണ്. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയ ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്.
ഉര്‍ദു ഫിക്ഷന്‍ രചനയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കിയ മുഷറഫ് ആലം സൗക്കി ഉറുദുവിലെ പ്രേചന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യയിലും പാകിസ്താനിലുമായി അദ്ദേഹത്തെ സാഹിത്യ കൃതികള്‍ വായനക്കാരെ ആകര്‍ഷിച്ചിരുന്നു. രണ്ട് ഡസനോളം ഫിക്ഷന്‍ പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. ഇതു കൂടാതെ ചെറുകഛാ സമാഹാരങ്ങളും സാഹിത് വിമര്‍ശന ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് എഡിറ്റര്‍ എന്ന നിലയിലുള്ള തന്റെ ഹ്രസ്വകാല വേളയില്‍ അദ്ദേഹം ലോക മാനദണ്ഡങ്ങള്‍ക്ക് തുല്യമായി ഉര്‍ദു രാഷ്ട്രീയ സഹാറയ്ക്ക് ഒരു പുതിയ സാഹിത്യ, പത്രപ്രവര്‍ത്തന നിലവാരം നല്‍കി.