സ്‌പൈഡര്‍മാന്‍ വേഷത്തിലെത്തി എട്ടര ലക്ഷം രൂപയുടെ പോക്കിമോന്‍ കാര്‍ഡുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

വിര്‍ജീനിയ(യുഎസ്): സ്‌പൈഡര്‍മാന്‍ വേഷത്തിലെത്തി എട്ടര ലക്ഷം രൂപയുടെ പോക്കിമോന്‍ കാര്‍ഡുകള്‍ മോഷ്ടിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍. യുഎസിലെ വിര്‍ജീനിയയിലെ ഗെയിമിങ് ജയ്ന്റ് എന്ന കുട്ടികളുടെ കടയില്‍ മാര്‍ച്ച് പതിനാലിന് രാത്രിയാണ് സംഭവം. കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ഡുകളാണ് ഇയാള്‍ കവര്‍ന്നത്. സംഭവത്തില്‍ ജോ ബ്രൗണ്‍ എന്ന ഇരുപതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. രാത്രി കട പൂട്ടിയ ശേഷമാണ് പ്രതി കടയില്‍ എത്തി മോഷണം നടത്തിയതെന്ന് ഗെയിമിങ് ജയ്ന്റ് ഉടമകള്‍ അറിയിച്ചു. പകല്‍ കടയില്‍ എത്തിയ ഇയാള്‍ കാര്‍ഡുകളുടെ വില ചോദിച്ചിരുന്നു. പ്രതിയെ ജാമ്യത്തില്‍ വിട്ടതായി പോലിസ് അറിയിച്ചു.
Full View