ക്രിമിനല്‍ കേസില്‍ മകന് മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

Update: 2024-12-02 03:01 GMT

വാഷിങ്ടണ്‍: നികുതിവെട്ടിപ്പ്, ലഹരി-തോക്ക് കേസുകളില്‍ മകന്‍ ഹണ്ടര്‍ ബൈഡന് ഔദ്യോഗിക മാപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ മകനായതിനാല്‍ മാത്രം ഹണ്ടര്‍ ബൈഡന്‍ വേട്ടയാടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നല്‍കിയിരിക്കുന്നത്. ''അധികാരത്തില്‍ കയറിയത് മുതല്‍ നീതിന്യായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് കരുതിയിരുന്നു. എന്നാല്‍, ഹണ്ടര്‍ ബൈഡനെ നിയമവിരുദ്ധമായി വേട്ടയാടിയതിനാല്‍ തീരുമാനം മാറ്റേണ്ടി വന്നു''-ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലഹരിക്ക് അടിമയായിരുന്ന കാലത്ത് ചെയ്ത കുറ്റങ്ങള്‍ക്ക് ഹണ്ടര്‍ ബൈഡന്‍ അമേരിക്കന്‍ ജനതയോട് മാപ്പ് പറഞ്ഞു. ഇനി അമേരിക്കന്‍ ജനതക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Similar News