ചൈനയ്‌ക്കെതിരെ അമേരിക്ക തായ്‌വാനെ സാഹായിക്കും: ജോ ബൈഡന്‍

തായ്‌വാന്‍ വിഷയത്തില്‍ യുഎസ് വര്‍ഷങ്ങളായി തന്ത്രപരമായ മൗനം' നിലനിര്‍ത്തിയിരുന്നു. തായ്‌വാനിന് സുപ്രധാന സൈനിക സഹായം നല്‍കിയിരുന്നെങ്കിലും പരസ്യമായി പിന്തുണയറിയിച്ച് രംഗത്ത് വരികയോ പ്രസ്താവന നടത്തുകയോ ചെയ്തിരുന്നില്ല. ഈതതാദ്യമായാണ് ചൈനീസ് ആക്രമണമുണ്ടായാല്‍ ദ്വീപിന്റെ സഹായത്തിന് വരുമെന്ന് വ്യക്തമായി വാഗ്ദാനം ചെയ്യുന്നത്.

Update: 2021-10-22 07:00 GMT

വാഷിങ്ടണ്‍: തായ്‌വാന്‍ ദ്വീപിനെ ചൈന ആക്രമിച്ചാല്‍ അമേരിക്ക അവരെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

ദീര്‍ഘകാല യുഎസ് നിലനിര്‍ത്തിപ്പോന്ന 'തന്ത്രപരമായ അവ്യക്തത' നീക്കി തായ്വാനെ സഹായിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരിക്കുന്നത്.

' ചൈനക്കെതിരായ പ്രതിരോധത്തില്‍ തായ്‌വാനെ സഹായിക്കുന്നതിനെ സംബന്ധിച്ച് സിഎന്‍എന്‍ ടൗണ്‍ ഹാളില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍. ബീജിംഗില്‍ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദം നേരിടുന്ന തായ്‌വാന്‍ സര്‍ക്കാറിനെ സഹായിക്കുകഎന്നകാര്യത്തില്‍ 'ഞങ്ങള്‍ക്ക്പ്രതിബദ്ധതയുണ്ട്.'എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.തായ്‌വാന്‍ വിഷയത്തില്‍ യുഎസ് വര്‍ഷങ്ങളായി തന്ത്രപരമായ മൗനം' നിലനിര്‍ത്തിയിരുന്നു. തായ്‌വാനിന് സുപ്രധാന സൈനിക സഹായം നല്‍കിയിരുന്നെങ്കിലും പരസ്യമായി പിന്തുണയറിയിച്ച് രംഗത്ത് വരികയോ പ്രസ്താവന നടത്തുകയോ ചെയ്തിരുന്നില്ല. ഈതതാദ്യമായാണ് ചൈനീസ് ആക്രമണമുണ്ടായാല്‍ ദ്വീപിന്റെ സഹായത്തിന് വരുമെന്ന് വ്യക്തമായി വാഗ്ദാനം ചെയ്യുന്നത്.

തായ്‌വാനെക്കുറിച്ചുള്ള യുഎസ് നയം 'മാറിയിട്ടില്ല' എന്ന് വൈറ്റ് ഹൗസ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുവെങ്കിലും അമേരിക്ക നയം മാറ്റിയെന്ന് വ്യക്തം.

തായ്‌വാനുമായുള്ള യുഎസ് പ്രതിരോധ ബന്ധം നിലനിര്‍ത്തുന്നത് തായ്‌വാന്‍ റിലേഷന്‍ഷിപ്പ് ആക്ടിന്റെ ഭാഗമാണ്. ഈ നിയമത്തിന് കീഴില്‍ ഞങ്ങള്‍ ഞങ്ങളുടെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കും. തായ്‌വാന്റെ സ്വയം പ്രതിരോധത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നത് തുടരുആക്രമണങ്ങളെ എതിര്‍ക്കുന്നത് ഞങ്ങള്‍തുടരും, വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

തായ്‌വാന്‍ ദ്വീപ് ആക്രമിക്കപ്പെട്ടാല്‍ അമേരിക്ക അവരെ സംരക്ഷിക്കണമെന്ന് പ്രസിഡന്റ് ആഗസ്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിനു ശേഷം തായ്‌വാനുമായുള്ള യുഎസ് നയത്തില്‍ മാറ്റമൊന്നു മുണ്ടായിട്ടില്ലെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചൈനയും യുഎസും തമ്മില്‍ തായ്‌വാനുമായി ബന്ധപ്പെട്ട് ഒരു 'കരാര്‍' നിലവിലുണ്ടെന്ന് പ്രസിഡന്റ് ബൈഡന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന തായ്‌വാനുമേല്‍കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണ്. നിരവധി ചൈനീസ് യുദ്ധ വിമാനങ്ങള്‍ ദ്വീപിലെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് ചൈന എത്തിച്ചിട്ടുണ്ട്.

തായ്‌വാന്‍ കടലിടുക്കിലെ സൈനിക പിരിമുറുക്കം 40 വര്‍ഷത്തിലേറെയായി ഏറ്റവും മോശമായ അവസ്ഥയിലാണെന്നും ഈ മേഖലയില്‍ 2025ഓടെ ചൈനയ്ക്ക് 'പൂര്‍ണ്ണ തോതിലുള്ള' ആക്രമണം നടത്താന്‍ കഴിയുമെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രി ചിയു കുവോ ചെംഗ് ഈ മാസം ആദ്യം പറഞ്ഞിരുന്നു.തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും അതിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു.തങ്ങളുടെ സായുധ സേനയെ ആധുനികവത്കരിക്കുകയും നൂതന ആയുധങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചൈന, വാഷിംഗ്ടണും തായ്‌പേയും തമ്മിലുള്ള 'ഒത്തുകളി' എന്ന് വിളിക്കുന്നതിനെയും തായ്‌വാന്‍ വിദേശകാര്യമന്ത്രി അപലപിച്ചു.ചൈനീസ് സൈന്യത്തിന്റെ ആധുനിക വല്‍ക്കരണത്തിനെ വെല്ലാന്‍ യുഎസിനാകുമോ എന്ന ചോദ്യത്തിന്'ലോകചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യം ഞങ്ങളാണെന്ന് ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് ലോകത്തിനും അറിയാം,' എന്നായിരുന്നു ബൈഡന്റെ മറുപടി.

'ചൈന ഗുരുതരമായ തെറ്റ് വരുത്തുന്ന ഒരു അവസ്ഥയിലേക്ക് അവരെ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമോ ഇല്ലയോ എന്നകാര്യത്തിലാണ് നിങ്ങള്‍ വിഷമിക്കേണ്ടത്,' ബൈഡന്‍ പറഞ്ഞു.'ചൈനയുമായുള്ള ശീതയുദ്ധം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ പിന്മാറാന്‍ പോകുന്നില്ലെന്നും ഞങ്ങളുടെ കാഴ്ചപ്പാടുകളൊന്നും മാറ്റാന്‍ പോകുന്നില്ലെന്നും ചൈന മനസ്സിലാക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. 'അദ്ദേഹം പറഞ്ഞു. ചൈന രണ്ട് ഹൈപ്പര്‍സോണിക് മിസൈലുകള്‍ പരീക്ഷിച്ചത് അമേരിക്കയെ അമ്പരപ്പിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കയും റഷ്യയും ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവ നിലവിലുള്ള ബാലിസ്റ്റിക് മിസിലെസിനേക്കാള്‍ ശേഷിയുള്ളതും പ്രതിരോധിക്കാന്‍ പ്രയാസമുളവയുമാണ്.

Tags:    

Similar News