ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ദുരന്തത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 40 ആയി.
കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണത്തിലിരുന്ന ടണലില്‍ മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതാാണ് വിവരം. ടണല്‍ തുരന്ന് ഉള്ളിലേക്കു കയറാനുള്ള പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. 30 പേരെങ്കിലും ടണലില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ സൂചനയെന്നും ജില്ല മജിസട്രേറ്റ വ്യകതമാക്കി. പരിമിതമായ യന്ത്രങ്ങളേ ഈ ഭാഗത്ത് ഉപയോഗിക്കാനാകൂ എന്നതാണ് പ്രതിസന്ധി. റെയ്‌നിക്ക് മുകളില്‍ കണ്ടെത്തിയ തടാകത്തില്‍ വിദഗ്ധര്‍ കൂടുതല്‍ പരിശോധന നടത്തി. വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പോലിസ് അറിയിച്ചു.