വയോജനങ്ങള്‍ക്കായി ആലപ്പുഴ ജില്ലയില്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ കേന്ദ്രവും കോള്‍ സെന്ററുകളും തുടങ്ങി

Update: 2021-05-09 03:38 GMT

ആലപ്പുഴ: വയോജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷന് ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തുന്നതിന് ജില്ലാ സാമൂഹിക നീതി ഓഫിസ് കൊവിഡ് വാക്‌സിനേഷന്‍ സഹായ കേന്ദ്രം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തിലെ ജില്ലാ പ്ലാനിംഗ് ഓഫിസ് സമുച്ചയത്തില്‍ പ്രവൃത്തിക്കുന്ന വയോക്ഷേമ കോള്‍ സെന്ററിനോടനുബന്ധിച്ചാണ് വാക്സിനേഷന്‍ സഹായ കേന്ദ്രം പ്രവൃത്തിക്കുക. സേവനത്തിനായി 0477 2257900 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

കേന്ദ്രത്തില്‍ മൂന്നു സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ 61 വയോജനങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്. വയോക്ഷേമ കോള്‍ സെന്റര്‍ മുഖേന 1444 വയോ ജനങ്ങള്‍ക്ക് ആശ്വാസമേകി.

ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും ആറു നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി കൊവിഡ് ബ്രിഗേഡിയേഴ്സിനെയും കൗണ്‍സിലര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ക്വാറന്റിനില്‍ ഇരിക്കുന്നവര്‍ക്കും വയോജനങ്ങള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ആവശ്യമായ സേവനങ്ങള്‍ കോള്‍ സെന്റര്‍ മുഖേന ഏകോപിപ്പിക്കും.

ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന വയോക്ഷേമ കോള്‍ സെന്ററിലൂടെ അറിയുന്ന വയോജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഗ്രാമ പഞ്ചായത്ത്- നഗരസഭ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സഹായത്തോടെ ലഭ്യമാക്കുന്നു. ഏകോപന മേല്‍നോട്ട ചുമതല ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്കാണ്. കോള്‍ സെന്ററുകളില്‍ സേവനം നല്‍കുന്ന കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതല ജില്ല വനിത ശിശു വികസന ഓഫിസര്‍ക്കാണ്.

Tags:    

Similar News