വാക്‌സിന്‍ നൂറ് കോടി ഡോസ് കടന്നു; പ്രധാനമന്ത്രിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ലോകാരോഗ്യസംഘടയുടെ അഭിനന്ദനം
ജനീവ: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് കടന്നതില്‍ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം രാജ്യത്തെയും പ്രധാനമന്ത്രിയെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ചു. രാജ്യത്തെ രോഗസാധ്യത കൂടുതലുള്ളവരെ കൊവിഡ് ബാധയില്‍ നിന്ന് രക്ഷിക്കുന്ന ശ്രമങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് രാജ്യം നൂറ് കോടി ഡോസ് കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.
ജനുവരി 16, 2021നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യ ഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി 2 മുതല്‍ പോലിസ്, സൈന്യം, ദുരന്തനിവാരണ മേഖലയിലെ ഉദ്യോഗസ്ഥര്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, ജയില്‍ അധികൃതര്‍ എന്നിവര്‍ക്ക് നല്‍കി.
മാര്‍ച്ച് ഒന്നു മുതല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കാന്‍ തുടങ്ങി. ഏപ്രില്‍ ഒന്നുമുതലാണ് 45 വയസ്സുകാര്‍ വരെയുള്ളവര്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. മെയ് ഒന്നിന് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങി.