വാക്‌സിന്‍: തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി

Update: 2021-01-14 12:04 GMT

തിരുവനന്തപുരം: കൊവിഡ് വാക്‌സിനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചര്‍. എല്ലാവരും രണ്ട് ഡോസുകള്‍ എടുക്കണം. ഒന്നിനു ശേഷം നിശ്ചിത ഇടവേളയ്ക്കുശേഷമാണ് രണ്ടാമത്തേത് എടുക്കേണ്ടത്. ആദ്യ ഡോസ് എടുത്താല്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. പിന്നീട് അടുത്ത ഡോസ് എടുക്കണം- വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. 

വാക്‌സിന്റെ വിജയസാധ്യതകളെക്കുറിച്ച് ജനങ്ങളില്‍ ഭീതി പരത്തരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ വലിയ തോതില്‍ കൊവിഡ് പ്രതിരോധത്തെ സഹായിക്കും. കേരളം ശക്തമായി കൊവിഡിനെ പ്രതിരോധിച്ചു. അത് തുടരണം. വാക്‌സിന്‍ ആ ശ്രമത്തെ സാഹിക്കം- മന്ത്രി പറഞ്ഞു.

ജനുവരി 16ാം തിയ്യതിയാണ് കൊവിഡ് വാക്‌സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിക്കുന്നത്. അതിനുള്ള വാക്‌സിനുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

Tags:    

Similar News