വെയില്‍മരങ്ങള്‍, ഒരു രാത്രി ഒരു പകല്‍; പൂനെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലേക്ക്

ജനുവരി 9 മുതല്‍ 16 വരെയാണ് പൂനെ ഫെസ്റ്റിവല്‍. പൂനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സര്‍ക്കാരും

Update: 2019-12-31 12:26 GMT

കോഴിക്കോട്: ഡോ.ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകല്‍ എന്നീ സിനിമകള്‍ പൂനെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിലേക്ക്. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 10 സിനിമകളിലാണ് ഇവ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 9 മുതല്‍ 16 വരെയാണ് പൂനെ ഫെസ്റ്റിവല്‍. പൂനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സര്‍ക്കാരും

ചേര്‍ന്ന് സംഘടിപ്പിക്കുന്ന പിഐഎഫ്എഫ്‌ന്റെ പതിനെട്ടാമത് എഡിഷനാണ് ഈ വര്‍ഷത്തേത്. സംവിധായകന്‍ ജബ്ബാര്‍ പട്ടേലാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വെയില്‍മരങ്ങള്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഷാങ്ഹായ് മേളയില്‍ ഔട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ചിത്രം തിരുവനന്തപുരം ചലച്ചിത്ര മേളയില്‍ നെറ്റ്പാക് പുരസ്‌കാരവും സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരവും (ഇന്ദ്രന്‍സ്) സ്വന്തമാക്കി.കാഴ്ച ഇന്‍ഡീ ഫിലിം ഫെസ്റ്റിവലില്‍ മല്‍സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു രാത്രി ഒരു പകല്‍ പൂര്‍ണമായും ക്രൗഡ് ഫണ്ടിങിലൂടെ പൂര്‍ത്തിയാക്കിയ സിനിമയാണ്. പുതുമുഖമായ യമുന ചുങ്കപ്പള്ളി, മാരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുനെ ഫെസ്റ്റിവലിന്റെ അനുബന്ധ ഫെസ്റ്റിവലുകളായ പത്താമത് യശ്വന്ത് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും (മുംബൈ) നാലാമത് ഓറഞ്ച് സിറ്റി ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും (നാഗ്പൂര്‍) ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമകളെ പ്രതിനിധീകരിച്ച് സംവിധായകരും അണിയറ പ്രവര്‍ത്തകരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.



Tags:    

Similar News