വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് അറസ്റ്റില്‍

Update: 2021-02-10 12:41 GMT
വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിനിടെ പെണ്‍കുട്ടികളുടെ മാതാവിനെ അറസ്റ്റു ചെയ്തു. സ്‌റ്റേഡിയം ബസ്റ്റാന്റിനു സമീപത്തുള്ള സമരപ്പന്തലില്‍ നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്.


6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഡോക്ടര്‍മാര്‍ വന്ന് പരിശോധിച്ചപ്പോള്‍ ഗോമതി ഛര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ പൊലീസ് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടികളുടെ അമ്മ ഉള്‍പ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍, ഡി എച്ച് ആര്‍ എം നേതാവ് സെലീന പ്രക്കാനം എന്നിവരും അറസ്റ്റിലായിട്ടുണ്ട്. സമരക്കാരെ പോലീസ് മര്‍ദ്ദിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.




Tags:    

Similar News