നാളെക്കൊരു തണലിനായി ആയിരം തൈകള്‍ നട്ട് വനമിത്ര കുഞ്ഞോന്‍

Update: 2021-06-05 14:05 GMT
നാളെക്കൊരു തണലിനായി ആയിരം തൈകള്‍ നട്ട് വനമിത്ര കുഞ്ഞോന്‍

പരപ്പനങ്ങാടി: വൃക്ഷത്തൈകള്‍ നടാനായി പരിസ്ഥിതി ദിനം വരെ കാത്തിരിക്കാത്ത പരിസ്ഥിതി സ്‌നേഹിയായ ചെട്ടിപ്പടി ആലിക്കകത്ത് അബ്ദുല്‍ റസാഖ് എന്ന കുഞ്ഞോന്‍ പരിസ്ഥിതി ദിനത്തില്‍ നാട്ടുകാരുടെയും പരിസ്ഥിതി സ്‌നേഹികളുടെയും സഹായത്തോടെ ഇത്തവണയും നട്ടത് ആയിരം ഔഷധ -ഫല വൃക്ഷ തൈകളാണ്. 2019 വനമിത്ര അവാര്‍ഡ് ജേതാവാണ് റസാഖ് എന്ന കുഞ്ഞോന്‍ .

വൃക്ഷത്തൈ നടീല്‍ കോയംകുളം കാരാട്ട് ക്ഷേത്രത്തിന് മുന്നില്‍ അരയാല്‍ തൈ നട്ടു കൊണ്ടാണ് പരപ്പനങ്ങാടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവ് ഉല്‍ഘാടനം ചെയ്തത് ചടങ്ങില്‍ നഗരസഭാ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ റംല, ഇ ടി സുബ്രമണ്യന്‍, കെ എം സുബോദ് കുമാര്‍, എ വി ബാലകൃഷ്ണന്‍, കളത്തിങ്ങല്‍ ഹംസ, നിജു മണലി, സജി പോത്താഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് അഞ്ചാം ഡിവിഷനിലെ അഞ്ഞൂറോളം വീടുകളില്‍ കോയംകുളം വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യക്ഷത്തൈകള്‍ നട്ടു നെടുവ വായനശാലാ പ്രദേശങ്ങളിലും ചിറമംഗലം ഇരുപത്തഞ്ചാം ഡിവിഷനിലും വിവിധ സ്‌കൂളുകളിലുമായിട്ടാണ് കുഞ്ഞോന്‍ എന്ന പ്രകൃതി സ്‌നേഹി ആയിരം തൈകള്‍ നട്ടത്.

Tags:    

Similar News