ഗവര്‍ണര്‍ക്ക് മുന്‍പില്‍ ഹാജരാകാതെ കലാമണ്ഡലം വിസി; കേസ് നടക്കുന്നതിനാലെന്ന് ചൂണ്ടിക്കാട്ടി വിസിയുടെ കത്ത്

പിആര്‍ഒ നിയമനകേസില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ നേരിട്ട് ഹാജരാകുന്നത് കോടതിയലക്ഷ്യമാകുമെന്ന് കാണിച്ചാണ് വി.സി ടികെ നാരായണന്‍ ഹാജരാകാതിരുന്നത്

Update: 2022-03-07 06:54 GMT

തിരുവനന്തപുരം: കലാമണ്ഡലത്തില്‍ പിആര്‍ഒ തസ്തിക നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ നേരിട്ടറിയിക്കാനുളള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശം പാലിക്കാതെ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ടികെ നാരായണന്‍. പിആര്‍ഒ കേസില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ നേരിട്ട് ഹാജരാകുന്നത് കോടതിയലക്ഷ്യമാകുമെന്ന് കാണിച്ചാണ് വി.സിയായ ടികെ നാരായണന്‍ ഇന്ന് ഹാജരാകാതിരുന്നത്. ഇക്കാര്യം വ്യക്തമാക്കി വി.സി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

പിആര്‍ഒ ആയിരുന്ന ഗോപീകൃഷ്ണനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന വി.സി കലാമണ്ഡലത്തിലെ പിആര്‍ഒ തസ്തിക തന്നെ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് വി.സി സര്‍ക്കാരിന് കത്ത് നല്‍കി. ഇതോടെയാണ് ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ വി.സിയോട് ആവശ്യപ്പെട്ടത്. മുന്‍പ് ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതിയില്‍ വി.സി കേസ് നല്‍കിയിരുന്നു. വിവാദം തണുപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് കേസ് പിന്‍വലിച്ചത്.

Tags:    

Similar News