'സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ല';പാര്‍ലമെന്റ് പ്രതിഷേധത്തെ വിമര്‍ശിച്ച സുരേന്ദ്രനെ പരിഹസിച്ച് വി ഡി സതീശന്‍

സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ലെന്നും പാര്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു

Update: 2022-03-24 10:37 GMT

തിരുവനന്തപുരം:വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയതെന്ന ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്.സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ലെന്നും പാര്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയയുഡിഎഫ് എംപിമാരെ കൈയേറ്റം ചെയ്ത ഡല്‍ഹി പോലിസിനെ ന്യായീകരിച്ച് സുരേന്ദ്രന്‍ പ്രതികരണം നടത്തിയിരുന്നു.'സാധാരണ പാര്‍ലമെന്റില്‍ അതീവ സുരക്ഷാ മേഖലയില്‍ പ്രകടനം അനുവദിക്കാറില്ല. അങ്ങനെയൊരു രീതിയെക്കുറിച്ചും കേട്ടിട്ടില്ല. ഡല്‍ഹി പോലിസിന് ഈ പ്രതിഷേധത്തെ കുറിച്ചോ കെ റെയിലിനെ കുറിച്ചോ അറിയില്ല. ഗേറ്റ് ചാടിക്കടന്ന് കേരളത്തില്‍ കാണിക്കുന്നത് പോലെയൊന്നും പാര്‍ലമെന്റില്‍ നടക്കില്ല' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണ് കെ റെയിലെന്നും,ഇത് കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിയാണെന്നും,വലിയ അഴിമതി ലക്ഷ്യം വച്ചുകൊണ്ടാണ് പിണറായി വിജയന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.







Tags:    

Similar News