കൊവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണം; ബാങ്കുകളുടെ യോഗം വിളിക്കണമെന്നും വിഡി സതീശന്‍
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളുടെ കര്യത്തില്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ലാതായിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് ബാങ്കുകളുടെ യോഗം വിളിച്ച് വായ്പ തിരിച്ചടവുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കുടുംബശ്രീ വായ്പകള്‍ക്ക് പോലും മൊറട്ടോറിയം പ്രഖ്യാപിച്ചില്ല. വ്യാപാരികള്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ധനകാര്യ സ്ഥാപനങ്ങളുടെ വാറോലകള്‍ വീടുകളില്‍ വന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനങ്ങളുടെ കര്യത്തില്‍ സര്‍ക്കാരിന് ഒരു താല്പര്യവുമില്ലാതായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ബാങ്കുകളുടെ യോഗം വിളിക്കണം.
ജനപ്രതിനിധികളുടെ ഉള്‍പ്പെടെ യോഗം വിളിച്ച് കൊവിഡ് പ്രത്യാഘാതങ്ങള്‍ക്ക് പരിഹാരം കാണണമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.