ബാബുവിന്റെ രക്ഷാദൗത്യം;മെഡിക്കല്‍ സംഘം സജ്ജമെന്ന് വീണാജോര്‍ജ്
സ്‌പെഷ്യാലിറ്റി ചികിത്സകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലൊരുക്കിയിട്ടുണ്ട്
പാലക്കാട്:ബാബുവിന്റെ രക്ഷാദൗത്യത്തിന് മെഡിക്കല്‍ സംഘം സജ്ജമെന്ന് വീണാജോര്‍ജ്.പാലക്കാട് മെഡിക്കല്‍ ടീമിന് ആവശ്യമായ നിര്‍ദേശം നല്‍കി.ഐവി ഫഌയിഡ് നല്‍കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ താഴെ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പാലക്കാട് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാകും. ആംമ്പുലന്‍സുകളും ക്രമീകരിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലൊരുക്കിയിട്ടുണ്ട്. ബാബുവിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമം എത്രയും വേഗം വിജയകരമായി പൂര്‍ത്തിയാകട്ടെയെന്നും മന്ത്രി പറഞ്ഞു.