വേളാങ്കണ്ണി എക്‌സ്പ്രസിന് നേരേ കല്ലേറ്, ജനല്‍ച്ചില്ല് തകര്‍ന്നു; യുവതിക്ക് പരിക്ക്
കൊല്ലം: എറണാകുളത്തുനിന്ന് കൊല്ലം, തെന്മല, തെങ്കാശി വഴി വേളാങ്കണ്ണിക്കുപോയ സ്‌പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിക്കുനേരേ കല്ലേറ്. കല്ലേറില്‍ തമിഴ്‌നാട് സ്വദേശിനിയായ 20-കാരിക്ക് മൂക്കിനു പരിക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ അതിരാംപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി കുറച്ചു മുന്നോട്ടുപോകവേയാണ് കല്ലേറുണ്ടാകുകയും ജനല്‍ച്ചില്ല് തകര്‍ന്ന്, വശത്തിരുന്ന യാത്രക്കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.