'മച്ചിപ്പശുവിനെ തൊഴുത്തു മാറ്റി കെട്ടിയാല്‍ പ്രസവിക്കുമോ..?'; പ്രതിപക്ഷ നേതാവിനെ മാറ്റിയിട്ടും കാര്യമില്ലെന്ന് വെള്ളാപ്പള്ളി

Update: 2021-05-20 16:39 GMT

തിരുവനന്തപുരം: യുഡിഎഫിനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.  'യുഡിഎഫില്‍ ഒരു പ്രതീക്ഷയുമില്ല. അത് കഴിഞ്ഞു. പുതിയ പ്രതിപക്ഷ നേതാവ് വന്നാല്‍ എങ്ങനെയെന്ന് ചോദിച്ചാല്‍, മച്ചിപ്പശുവിനെ പിടിച്ച് തൊഴുത്തു മാറ്റിക്കെട്ടിയാല്‍ പ്രസവിക്കുമോ. അത്രയേ ഞാന്‍ പറയുന്നുള്ളൂ'- വെള്ളാപള്ളി പറഞ്ഞു.

'എല്ലാവരും പുതിയ മന്ത്രിമാരായത് വളരെ നന്നായി. വള്ളിനിക്കറില്‍ രാഷ്ട്രീയത്തില്‍ വന്നിട്ട് വടിയും ഇടിച്ച് നടക്കുന്നത് വരെ നില്‍ക്കുന്നതിന് മാറ്റം വരുത്തി. അഞ്ച് കൊല്ലം മന്ത്രിയായി കഴിഞ്ഞാല്‍ അവരെ മാറ്റുമെന്നത് ജനങ്ങള്‍ അംഗീകരിക്കുമെന്ന് തെളിഞ്ഞു. ഒരു മന്ത്രിക്ക് വേണ്ടി വക്കാലത്ത് പിടിക്കുന്ന മാധ്യമങ്ങളാണ് കുഴപ്പമുണ്ടാക്കുന്നത്' വെള്ളാപ്പള്ളി തുടര്‍ന്നു.

കെകെ ശൈലജക്ക് എന്ത് മഹാത്മ്യമാണുള്ളത്. അങ്ങനെയാണെങ്കില്‍ മണിയാശാന് അതിലും മഹാത്മ്യമില്ലേ. മണിയാശാനെ പൊക്കാനാരുമില്ല. ഐസക്കും സുധാകരനും നല്ല മന്ത്രിമാരല്ലേ. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് കേട്ട് നന്നായി പ്രവര്‍ത്തിച്ചാല്‍ എല്ലാവരും നല്ലമന്ത്രിമാരാവുമെന്നും അദ്ദേഹം പറഞ്ഞു.

ജി സുകുമാരന്‍ നായരെ കണ്ടില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അത് അദ്ദേഹത്തോട് ചോദിക്കണം, എന്നെ മുഖ്യമന്ത്രി വിളിച്ചിരുന്നു ഞാന്‍ വന്നു' എന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News