കൊല്ലം എസ് എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹരജി വെള്ളാപ്പള്ളി നടേശന്‍ പിന്‍വലിച്ചു
അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹരജി സര്‍മര്‍പ്പിച്ചാല്‍ പിഴ ചുമത്തുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹരജി പിന്‍ലവിച്ചത്. നേരത്തെ സമാനമായ ഹരജി മറ്റൊരു ബഞ്ച് തീര്‍പ്പാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റം പത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി നടേശന്‍ കോടതിയെ സമീപിച്ചത്
കൊച്ചി: കൊല്ലം എസ് എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഹരജി വെള്ളാപ്പള്ളി നടേശന്‍ പിന്‍വലിച്ചു. അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഹരജി സര്‍മര്‍പ്പിച്ചാല്‍ പിഴ ചുമത്തുമെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഹരജി പിന്‍ലവിച്ചത്. നേരത്തെ സമാനമായ ഹരജി മറ്റൊരു ബഞ്ച് തീര്‍പ്പാക്കിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റം പത്രം സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി നടേശന്‍ കോടതിയെ സമീപിച്ചത്.കൊല്ലം എസ് എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഫണ്ട് തട്ടിപ്പ് കേസില്‍ രണ്ട് തവണ ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തിരുന്നു. കോളജിന്റെ സുവര്‍ണ ജൂബില ആഘോഷത്തനായി പിരിച്ച പണത്തില്‍ 55 ലക്ഷം വെള്ളാപ്പള്ളി നടേശന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. അന്വേഷണ ഉദ്യോഗസ്ഥന്‍ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും നീതികിട്ടുന്നില്ലെന്നും ഇയാളെ മാറ്റി മറ്റൊരാള്‍ക്ക് അന്വേഷണ ചുമതല കൈമാറണമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ആവശ്യം.