ദക്ഷിണാഫ്രിക്കയില്‍ അര്‍നോള്‍ഡ് ഷ്വാസ്നഗറെ ചവിട്ടി വീഴ്ത്താൻ ശ്രമം (വീഡിയോ)
And if you have to share the video (I get it), pick a blurry one without whatever he was yelling so he doesn't get the spotlight.
— Arnold (@Schwarzenegger) May 18, 2019
By the way... block or charge? pic.twitter.com/TEmFRCZPEA
ജൊഹാനാസ്ബര്‍ഗ്: മുൻ മിസ്റ്റർ യുനിവേഴ്സും പ്രമുഖ ഹോളിവുഡ് നടനുമായ അർനോൾഡ് ഷ്വാസ്നഗർക്കു നേരെ ആക്രമണം. ദക്ഷിണാഫ്രിക്കയിൽ സ്പോർട്ട്സ് ഫെസ്റ്റിവലിന് എത്തിയതായിരുന്നു മുൻ കാലഫോർണിയ ഗവർണർ കൂടിയായ അർനോൾഡ്. പരിപാടിയിൽ ആരാധകരുമായി സംവാദത്തിലും ചിത്രമെടുപ്പിലും ഏർപ്പെട്ടിരിക്കുന്ന അർനോൾഡിനെ പിറകിൽ നിന്നും വന്ന യുവാവ് ചവിട്ടി വീഴ്ത്തുകയായിരുന്നു.
അപ്രതീക്ഷിതമായി പിന്‍ഭാഗത്ത് തൊഴികൊണ്ട ഷ്വാസ്നഗര്‍ മുന്നോട്ട് ആഞ്ഞു. അക്രമി തറയില്‍ വീണു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമിയെ കീഴ്പ്പെടുത്തി. സംഭവസ്ഥലത്തുനിന്നും ഇയാളെ മാറ്റുകയും ചെയ്തു. പിന്നീട് അക്രമിയെ പോലീസിനു കൈമാറി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.സംഭവത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്നു സൂചിപ്പിച്ച് ഷ്വാസ്നഗര്‍ പിന്നീട് ട്വീറ്റ് ചെയ്തു. തന്നെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്കു ആരാധകരോട് അദ്ദേഹം നന്ദിപറയുകയും ചെയ്തു. ആളുകളുടെ തിക്കിത്തിരക്കില്‍ പെട്ടുപോയതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് ഇതിന്റെ വീഡിയോ കണ്ടപ്പോഴാണ് തനിക്ക് മര്‍ദനം ഏറ്റതായി മനസിലായത്. തന്റെ സംവാദ പരിപാടി അലങ്കോലമാകാതിരുന്നതില് സന്തോഷമുണ്ടെന്നും ഷ്വാസ്നഗര്‍ ട്വീറ്റില്‍ പറഞ്ഞു. 71കാരനായ അർനോൾഡ് ഹൃദയചികിൽസ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു.