വ്യാജവാഹനനമ്പര്‍ ഉപയോഗിച്ച് ടെന്‍ഡര്‍ തരപ്പെടുത്തിയ പഞ്ചാബ് മുന്‍മന്ത്രിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

Update: 2022-08-22 18:27 GMT

ലുധിയാന: ധാന്യം കടത്തുന്നതിനുള്ള ടെന്‍ഡര്‍ വ്യാജവാഹന നമ്പര്‍ ഉപയോഗിച്ച് തരപ്പെടുത്തിയ മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭാരത് ഭുഷന്‍ ആഷുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മറ്റൊരു കോണ്‍ഗ്രസ് നേതാവും എംപിയുമായ രന്‍വീത് സിങ് ബിട്ടുവിന്റെ വാസസ്ഥലത്തിനടുത്ത സലൂണില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

വ്യാജ വാഹനരജിസ്‌ട്രേഷന്‍ നമ്പറില്‍ ധാന്യം കടത്താന്‍ അനുമതി നല്‍കിയെന്നാണ് കേസ്. ആഷുവിനെ അറസ്റ്റ് ചെയ്തതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

സംഭവത്തില്‍ മറ്റുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്നും താമസിയാതെ പുറത്തുവരുമെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു.

ഈ കേസില്‍ തെലു റാം, ജഗ് രൂപ് സിങ്, സന്ദീപ് ഭാട്ടിയ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ തെലു റാമിനെ നേരത്തെ അറസ്റ്റ് ചെയ്തു.

പി എം മീനു മല്‍ഹോത്ര വഴി ടെന്‍ഡര്‍ ലഭിക്കാന്‍ മന്ത്രി ഭാരത് ഭൂഷനെ കണ്ടിരുന്നതായി അറസ്റ്റിലായ തെലു റാം മൊഴിനല്‍കിയിട്ടുണ്ട്. മന്ത്രി 30 ലക്ഷം ആവശ്യപ്പെട്ടതായും മൊഴിയിലുണ്ട്.

Tags:    

Similar News