വിനേഷ് ഫോഗട്ടിന് ഡൽഹി എയർപോർട്ടിൽ ഗംഭീര സ്വീകരണം; വിങ്ങിപ്പൊട്ടി താരം

Update: 2024-08-17 06:25 GMT

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ 50 കിലോഗ്രാം ഫൈനലിലെത്തിയതിന് ശേഷം അമിതഭാരം കാരണം അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഉജ്വല സ്വീകരണം. ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് നിരവധി പേര്‍ സ്വീകരിക്കാനെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ആരാധകരെ കാത്തിരിക്കുന്നത് കണ്ടപ്പോള്‍ വിനേഷ് വികാരാധീനയായി. മെഡല്‍ ജേതാവിനെ ആരാധകര്‍ സ്വാഗതം ചെയ്യുന്നതുപോലെയായിരുന്നു രംഗം. എന്നിരുന്നാലും, സെമി ഫൈനലില്‍ പാന്‍ അമേരിക്കന്‍ ഗെയിംസ് ജേതാവ് ക്യൂബയുടെ യൂസ്‌നെലിസ് ഗുസ്മാനെ തോല്‍പ്പിച്ചതോടെ അവര്‍ ഇന്ത്യക്കാര്‍ക്ക് ഒരു ഹീറോയായി ഉയര്‍ന്നു. വിനേഷ് ഫോഗട്ട് ഫൈനലില്‍ കളിച്ചിരുന്നെങ്കില്‍ ഒളിംപിക്‌സില്‍ ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായി മാറുമായിരുന്നു.

    ഈ മാസം ആദ്യം നടന്ന മത്സരത്തില്‍ 100ഗ്രാം അമിതഭാരം കണ്ടെത്തിയ ഫോഗട്ട് ദേശീയ തലസ്ഥാനത്ത് വന്നിറങ്ങിയതിനാല്‍ കനത്ത സുരക്ഷാ സന്നാഹമാണ് അവിടെ ഒരുക്കിയിരുന്നത്. ജോയിന്റ് വെള്ളിക്കായി സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഫോഗട്ടിന് പാരിസില്‍ തന്നെ തുടരേണ്ടി വന്നു. ഒടുവില്‍ ബുധനാഴ്ച തള്ളപ്പെട്ടു. ഡല്‍ഹിയില്‍ വിനേഷ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആരാധകരില്‍ നിന്ന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വിനേഷിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിന് പുറത്ത് എത്തിയിരുന്നു. സാക്ഷി മാലിക്ക്, ബജ്‌റങ് പൂനിയ തുടങ്ങിയവരം താരത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

Tags:    

Similar News