വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് താരത്തിന്റെ അഭിഭാഷകന്‍ വിദുഷ്പത് സിംഘാനി
പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് താരത്തിന്റെ അഭിഭാഷകന്‍ വിദുഷ്പത് സിംഘാനി. സാധാരണയായി ഇത്തരം അപ്പീലുകളില്‍ വിധി വരാന്‍ 24 മണിക്കൂറേ സമയം ഉണ്ടാകൂ. എന്നാല്‍ വിനേഷിന്റെ കാര്യത്തില്‍ വിധി പറയുന്നത് പലതവണ മാറ്റിവെച്ചു. അതിന്റെ അര്‍ത്ഥം ഒളിംപിക്‌സ് ഒഫിഷ്യലുകള്‍ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നാണ്. ഇത് മികച്ച വിധി വരുമെന്ന പ്രതീക്ഷയാണെന്നും സിംഘാനി പ്രതീക്ഷ പ്രകടിപ്പിച്ചു.