തൃശൂര്‍: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ്. തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സംഘടിപ്പിച്ചതിനാണ് കേസ്. നദ്ദയാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത്. എപ്പിഡമിക് ആക്ട് പ്രകാരമാണ് കേസെടുക്കുക.
നദ്ദയ്ക്ക് പുറമെ സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ച് 5,000 പേരാണ് തേക്കിന്‍കാട് മൈതാനിയില്‍ സംഘടിച്ചത്.