യുവതിക്കു നേരെ ട്രെയിനില്‍ അക്രമം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന

Update: 2021-04-30 04:42 GMT

തൃശൂര്‍: ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കി . തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇയാള്‍ക്കായി പൊലീസും റെയില്‍വേയും ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. റെയില്‍വേ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.


പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് സൂചന. ഈ സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സിസി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. യുവതിയില്‍ നിന്ന് വാങ്ങി പ്രതി വലിച്ചെറിഞ്ഞ മൊബൈല്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുളന്തുരുത്തിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. പരുക്കേറ്റ യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.




Tags:    

Similar News