വെര്‍ച്വല്‍ ഉച്ചകോടി: ലെബ്‌നാന് സഹായമായി പിരിഞ്ഞത് 30 കോടി ഡോളര്‍
പിരിഞ്ഞു കിട്ടിയ തുക ലബ്‌നാന്‍ സര്‍ക്കാറിന് നല്‍കാതെ പകരം നേരിട്ട് ജനങ്ങളിലെത്തിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ സംഘാടകര്‍ അറിയിച്ചു.
ജനീവ: സ്‌ഫോടനത്തില്‍ തകര്‍ന്ന ലബ്‌നാനില്‍ സഹായമെത്തിക്കുന്നതിന് സംഘടിപ്പിച്ച വെര്‍ച്വല്‍ ഉച്ചകോടിയില്‍ പിരിഞ്ഞത് 30 കോടി ഡോളര്‍
(2236 കോടി രൂപ) 36 രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും വിവിധ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും ചേര്‍ന്നാണ് ബെയ്‌റൂത്തിലേക്ക് സഹായമെത്തിക്കാനുള്ള ഉച്ചകോടി സംഘടിപ്പിച്ചത്.
പിരിഞ്ഞു കിട്ടിയ തുക ലബ്‌നാന്‍ സര്‍ക്കാറിന് നല്‍കാതെ പകരം നേരിട്ട് ജനങ്ങളിലെത്തിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ സംഘാടകര്‍ അറിയിച്ചു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിനെ വിശ്വാസമില്ലാത്തതിനാല്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ തുക നേരിട്ട് ജനങ്ങളിലെത്തിക്കുന്നത് അസാധാരണ നടപടിയാണ്. ഫണ്ട് സര്‍ക്കാറിന് കൈമാറരുതെന്ന് ലബ്‌നാന്‍ സന്ദര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ലബനാന് കൂടുതല്‍ സഹായം നല്‍കുമെന്ന് ഉച്ചകോടിയില്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു.