വിസ്മയയുടേത് ആത്മഹത്യ അല്ല; കൊലപാതകമെന്ന് പിതാവും സഹോദരനും

ഇത് സൂയിസൈഡല്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം അവള്‍ അത്ര സ്‌ട്രോങ്ങാണ്.' സഹോദരന്‍ പ്രതികരിച്ചു.

Update: 2021-06-22 04:08 GMT

(കടപ്പാട്: ന്യൂസ് 24 മലയാളം)

കൊല്ലം: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ട വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതിയുടെ പിതാവും സഹോദരനും. 'ന്യൂസ് 24' ചാനലിലെ പ്രോഗ്രാമിലാാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും സഹോദരന്‍ വിജിത്തും ഇത് പറഞ്ഞത്. മകള്‍ നല്ല ധൈര്യശാലിയാണ്. അതുകൊണ്ടാണ് അത്മഹത്യ ചെയ്യില്ലെന്ന് പറയുന്നതെന്ന് പിതാവ് പറഞ്ഞു. വിസ്മയയുടെ കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ചതു പോലെയുള്ള പാട് ഉണ്ടെന്നും, കൈയ്യിന് ഒടിവുണ്ടെന്നും സഹോദരന്‍ വിജിത്ത് പറഞ്ഞു. ആത്മഹത്യ ചെയ്യുമ്പോള്‍ കാണപ്പെടുന്ന ലക്ഷണങ്ങളൊന്നും ഇല്ലെന്നും സഹോദരന്‍ വ്യക്തമാക്കി.

'ഇന്‍ക്വസ്റ്റ് നടപടികളില്‍ ഞാനാണ് അവിടെ പോയത്. അവിടെ ചെല്ലുമ്പോള്‍ ഡിവൈഎസ്പി തൂങ്ങിയതിന്റെ പാട് കാണിക്കുന്നുണ്ട്. താഴ്ഭാഗത്താണ് പാട്. ബോഡി ചെക്ക് ചെയ്യാന്‍ പറഞ്ഞു, കൈത്തണ്ടയില്‍ ഞരമ്പ് മുറിച്ച പോലെ ഒരു പാടുണ്ട്. രക്തം തുടച്ചിരിക്കുന്നത് ഡ്രസിലല്ല. ബോഡിയിലാണ്. ആത്മഹത്യ ചെയ്യുന്ന ഒരാള്‍ ഞരമ്പ് മുറിച്ചാല്‍ സ്വാഭാവികമായും ഡ്രസിലല്ലേ തുടയ്‌ക്കേണ്ടത്? കയ്യില്‍ ഒടിവുണ്ടെന്ന് പറയുന്നു. അത് എങ്ങനെ ഉണ്ടായി? സാധാരണയായി ആത്മഹത്യ ചെയ്യുമ്പോള്‍ മരണ വെപ്രാളത്തില്‍ അണിഞ്ഞിരിക്കുന്ന ഉടുപ്പും മറ്റും കീറാനുള്ള ത്വര കാണിക്കും. ഇവിടെ അത് ഉണ്ടായിട്ടില്ല. മലവും മൂത്രവും പോയിട്ടില്ല. - വിജിത്ത് പറഞ്ഞു.

വിസ്മയക്കു വേണ്ടിയുള്ള പ്രതിഷേധം ഒരു ദിവസത്തെ ജസ്റ്റിസ് ഫോര്‍ വിസ്മയ ഹാഷ്ടാഗില്‍ ഒതുക്കരുത്. നിയമത്തിന്റെ എല്ലാ സാധ്യതയും വച്ച് സൂയിസൈഡാണോ ഹോമിസൈഡാണോ എന്ന് തെളിയിക്കണം. ഇത് സൂയിസൈഡല്ല എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം അവള്‍ അത്ര സ്‌ട്രോങ്ങാണ്.' സഹോദരന്‍ പ്രതികരിച്ചു. സ്ത്രീധനം സംഭവിച്ചുപോയ അബദ്ധമാണെന്നും അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും പിതാവ് ത്രിവിക്രമന്‍ നായരും വ്യക്തമാക്കി.

Tags:    

Similar News