അഗ്‌നിപര്‍വ്വതങ്ങള്‍ ജനിക്കുന്നു, മരിക്കുന്നു; എന്നാല്‍ ഓര്‍മശക്തിയുണ്ടോ ?

തകര്‍ച്ചയ്ക്കുശേഷം തുടരുന്ന അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ ഇതുവരെ വിശദമായി രേഖപ്പെടുത്തിയിരുന്നില്ല.

Update: 2020-09-16 06:52 GMT

മ്യൂണിച്ച്: അഗ്‌നിപര്‍വ്വതങ്ങള്‍ക്ക് ജിവിത ചക്രമുണ്ട് എന്നത് പുതിയ അറിവല്ല. നേരിയ പുക ഉയരുന്ന അവസ്ഥയിലുള്ള ശക്തി കുറഞ്ഞ അഗ്‌നിപര്‍വ്വതം പിന്നീട് കത്തിജ്വലിച്ച് പൊട്ടിത്തെറിക്കുകയും പിന്നെ ശക്തി കുറഞ്ഞ് സമാധിയിലേക്കും നീങ്ങുന്നത് ഗവേഷകരെ വിസിമയിപ്പിച്ച കാര്യങ്ങളാണ്. അഗ്നിപര്‍വ്വതങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് അവശിഷ്ടങ്ങളില്‍ നിന്ന് വീണ്ടും വളരുന്നു. ഒരു അഗ്നിപര്‍വ്വതത്തിന്റെ അപചയം പലപ്പോഴും ദുരന്തകരമായ പ്രത്യാഘാതങ്ങളോടൊപ്പമാകും സംഭവിക്കുക. 2018ലെ ക്രാക്കത്തൂവ അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് അഗ്നിപര്‍വ്വതത്തിന്റെ വശം കടലിലേക്ക് വീണു. തത്ഫലമായുണ്ടായ സുനാമി ഇന്തോനേഷ്യയുടെ തീരത്ത് നൂറുകണക്കിന് ആളുകളുടെ മരണത്തിന് കാരണമായി.

തകര്‍ച്ചയ്ക്കുശേഷം തുടരുന്ന അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ ഇതുവരെ വിശദമായി രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി.എഫ്.സെഡ്), റഷ്യന്‍ അഗ്നിപര്‍വ്വത ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഏഴ് പതിറ്റാണ്ടുകളായി നടത്തിയ ഫോട്ടോഗ്രാമെട്രിക് ഡാറ്റാ സീരീസിന്റെ ഫലങ്ങളാണ് ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്റ് എന്‍വയോമെന്റ് ജേണലില്‍ ഇതു സംബന്ധിച്ച് പ്രസിദ്ധപ്പെടുത്തിയ ലേഖനം അഗ്‌നിപര്‍വ്വത്തിതന്റെ പുനര്‍ജന്മം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നു.

 അഗ്‌നിപര്‍വ്വതങ്ങള്‍ക്ക് മുകളിലുള്ള വെന്റുകളിലൂടെയാണ് പുകയും തിളച്ച ലാവയും പുറം തള്ളുന്നത്. അഗ്‌നിപര്‍വ്വതത്തിന്റെ തകര്‍ച്ച പൂര്‍ത്തിയായതിനു ശേഷം വീണ്ടും പുനര്‍ജനിക്കുന്നതിനു മുന്‍പായി 400 മീറ്ററോളം അകലെയുള്ള വിവിധ വെന്റുകളില്‍ പ്രാരംഭ പുനര്‍വളര്‍ച്ച ആരംഭിക്കുന്നു എന്നാണ് ഫോട്ടോഗ്രാമെട്രിക് ഗവേഷണത്തില്‍ കാണിക്കുന്നത്. രണ്ട് പതിറ്റാണ്ടിനുശേഷം, ഇതിന്റെ പ്രവര്‍ത്തനം വര്‍ദ്ധിക്കുകയും വെന്റുകള്‍ പതുക്കെ ഒന്നിച്ച് നീങ്ങുകയും ചെയ്തു. പ്രതിദിനം ശരാശരി 26,400 ക്യുബിക് മീറ്ററോളമാണ് വെന്റുകള്‍ നീങ്ങിയത്. അമ്പത് വര്‍ഷത്തിന് ശേഷം, പ്രവര്‍ത്തനം ഒരൊറ്റ വെന്റില്‍ കേന്ദ്രീകരിച്ചു. പിന്നീട് അഗ്‌നിപര്‍വ്വതം വീണ്ടും സജീവമാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ വളര്‍ച്ചയും ഒരൊറ്റ വെന്റുകളില്‍ കേന്ദ്രീകരിച്ച് വീണ്ടും പൊട്ടിത്തെറിക്കുന്നതും ഓര്‍മശക്തിയോടെ പ്രവര്‍ത്തിക്കുന്നതിനു സമാനമാണൊണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

Tags:    

Similar News